Loader..
BEWARE OF FRAUDSTERS: WE HAVE NOT INVITED ANY REQUESTS FOR DEALERSHIP/FRANCHISE. DO NOT TRUST ANYONE OFFERING SUCH A FACILITY AND SEEKING MONEY IN IFFCO’S NAME.
Start Talking
Listening voice...
IFFCO kick starts one of India’s largest nationwide tree plantation campaign IFFCO kick starts one of India’s largest nationwide tree plantation campaign

പ്രസ്സ് റിലീസുകൾ

അർബൻ ഗാർഡനിംഗിലേക്ക് കടക്കുന്ന ഇഫ്‌കോ അസോസിയേറ്റ് ആയ അക്വാ ജിടി അതിന്റെ 'അർബൻ ഗാർഡനിംഗ് പ്രോഡക്റ്റ് റേഞ്ച്' സമാരംഭിക്കുന്നു

അർബൻ ഗാർഡനിംഗ് പ്രേമികളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാണ്

ന്യൂഡൽഹി, ജൂൺ 2020: ലോകത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡ് - അതായത് ഇഫ്‌കോയുടെ അസോസിയേറ്റ് ആയ അക്വാജിടി, ഈ സ്ഥാപനം ഇഫ്‌കോ അർബൻ ഗാർഡൻസ് എന്ന ബ്രാൻഡ് നാമത്തിൽ, ഉപയോഗപ്രദവും ഫലപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് നഗര പ്രേമികളെ സഹായിക്കുന്നതിനായി ഒരു പ്രത്യേക അർബൻ ഗാർഡനിംഗ് ഉൽപ്പന്ന ശ്രേണി അവതരിപ്പിച്ചുകൊണ്ട് അർബൻ ഗാർഡനിംഗിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

അക്വാഗ്രി പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് - ഈ സ്ഥാപനത്തിന്റെ തമിഴ്‌നാട്ടിലെ മാനാമധുരയിലെ അവരുടെ നൂതന ഗവേഷണ-വികസന കേന്ദ്രത്തിൽ ഈ ഉൽപ്പന്നങ്ങൾ ഗവേഷണം നടത്തി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അക്വാഗ്രി പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഇഫ്‌കോയുടെ ഒരു അസോസിയേറ്റ് ആണ്. ഈ സ്ഥാപനം ഡി എസ് ഐ ആർ അംഗീകരിച്ചതും ഇന്ത്യൻ സയൻസ് സിസ്റ്റവുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം നാഗരിക ഉൽപ്പന്നങ്ങളുടെ നിർമ്മാണവും അവയുടെ വിപണനവും അതിന്റെ അനുബന്ധ സ്ഥാപനമായ അക്വാഗ്രി ഗ്രീൻടെക് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് നടത്തുന്നത്.

ഈ ഉൽപ്പന്നങ്ങൾ തങ്ങളുടെ ചെടികളുടെ ക്ഷേമം പരിപാലിക്കുന്ന നാഗരിക ഗാർഡൻ ഉപയോക്താക്കൾക്ക് ഫലപ്രദമായി എളുപ്പത്തിലുള്ള പരിഹാരങ്ങൾ നൽകുന്നു. അതിന്റെ പ്രാരംഭ ഓഫറിൽ ഏഴ് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ അടങ്ങിയിരിക്കുന്നു, അതിലേറെയും ഉടൻ ചേർക്കുന്നതായിരിക്കും. ഉൽപ്പന്നങ്ങളുടെ കൂടുതൽ വിവരങ്ങൾ www.aquagt.in. എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ആ ഉൽപ്പന്നങ്ങൾ ഇവയൊക്കെയാണ് - ന്യൂട്രി റിച്ച് – സീവീഡ് ഫോർട്ടിഫൈഡ് മണ്ണിര കമ്പോസ്റ്റ്, പ്രൊട്ടക്ട + - വേപ്പ്, ജൈവ കീടനാശിനി എന്നിവയാൽ അധിഷ്ഠിത സസ്യ സംരക്ഷണം, മാജിക് സോയിൽ - എല്ലാ ആവശ്യത്തിനും വേണ്ടിയുള്ള പോട്ടിംഗ് സോയിൽ, സീ സീക്രെട്ട് - വളർച്ചയും സസ്യ സമ്മർദ്ദ സഹിഷ്ണുതയും വർദ്ധിപ്പിക്കൽ, ഗ്രീൻ ഡയറ്റ് - ഇൻസ്റ്റന്റ് പ്ളാൻറ് ഫുഡ്, ലൈഫ് പ്രൊ - കട്ട് ഫ്ലവർ ലൈഫ് എക്സ്റ്റെൻഡർ, ബൊകാഷി - കിച്ചൻ വേസ്റ്റ് ഡീക്കമ്പോസർ, മുതലായവ.

ഈ വികസനത്തെക്കുറിച്ച്, ഡോ. യു എസ് അവസ്തി, എംഡി-ഇഫ്‌കോ പറഞ്ഞത് ഇപ്രകാരമാണ്, "52 വർഷത്തിലേറെയായി ഇന്ത്യൻ കർഷകരുടെ ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റിയതിന് ശേഷം, ഞങ്ങളുടെ അസോസിയേറ്റ് ആയ അക്വാജിടി ഇപ്പോൾ നാഗരിക ഉപഭോക്താക്കളുമായി ചേർന്ന് അവരുടെ പൂന്തോട്ടപരിപാലന ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ഒരു പുതിയ ബന്ധം സ്ഥാപിക്കുകയാണ്.". "ഇത് നഗരപ്രദേശങ്ങളിൽ നടപ്പാക്കുന്ന ഇഫ്‌കോയുടെ ഗോ ഗ്രീൻ ഡ്രൈവ്, അതിന് ഏറെ പ്രോത്സാഹജനകമായിരിക്കും. നാഗരിക പൂന്തോട്ടപരിപാലന ഉൽപന്നങ്ങളുടെ ഈ പുതിയ ശ്രേണിയിൽ ഞങ്ങൾ ഏറെ സന്തുഷ്ടരും ആവേശഭരിതരുമാണ്", എന്നദ്ദേഹം കൂട്ടിച്ചേർത്തു. "പൂന്തോട്ടപരിപാലനത്തോട് നഗരവാസികൾക്കിടയിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന ഒരു താൽപ്പര്യമുണ്ട്, മാത്രമല്ല അവർ തങ്ങളുടെ പൂന്തോട്ടത്തിന് വേണ്ടിയുള്ള റെഡിമെയ്ഡ് മണ്ണിന്റെ പോഷകങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസനീയവും നിലവാരമുള്ളതുമായ ഇൻപുട്ടുകൾക്കായി തിരയുകയാണ്."

ഇന്ത്യയിലെ പൂന്തോട്ടപരിപാലന ഉൽപന്നങ്ങളുടെ വിപണി വലുപ്പം ഏകദേശം 10,000 കോടി രൂപയോളം വരും, അതിൽ 50% വിഹിതം സസ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാന്റ് കെയർ ഉൽപ്പന്നങ്ങൾ മൊത്തം വിപണിയുടെ ഏകദേശം 15% വരും, ബാക്കിയുള്ളവ ചട്ടി, ഉപകരണങ്ങൾ, ഗാർഡൻ ഡെക്കോർ എന്നിങ്ങനെയായി തിരിച്ചിരിക്കുന്നു.

ഈ പുതിയ ഉൽപ്പന്നങ്ങൾ ഇഫ്‌കോയുടെ പുതുതായി ആരംഭിച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ www.iffcobazar.in -ലും എൻസിആർ മേഖലയിലുടനീളമുള്ള തിരഞ്ഞെടുത്ത നഴ്‌സറികളിലും ഓൺലൈനിൽ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള വിവിധ ചാനലുകളിലൂടെ ഞങ്ങൾ ലഭ്യതയുടെ പോയിന്റുകൾ വർദ്ധിപ്പിക്കുന്നതാണ്. സാങ്കേതിക, വിതരണ സഹകരണത്തിനായി ഈ കമ്പനി തുറന്നിരിക്കുകയാണ്. കാലക്രമേണ, അന്തിമ ഉപയോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്ന കൂടുതൽ പ്രത്യേക ഉൽപ്പന്നങ്ങളും പൂന്തോട്ടപരിപാലന സഹായങ്ങളും ഞങ്ങൾ വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നത് തുടരുമെന്ന് അക്വാ അഗ്രി എംഡി ശ്രീ അഭിരാം സേത്ത് പറഞ്ഞു.

സാങ്കേതിക വിവരങ്ങൾക്കായി

+91-96678-98069 എന്ന നമ്പറിൽ ബന്ധപ്പെടുക,

ഇമെയിൽ: info@aquagt.in

പുറപ്പെടുവിച്ചത്:

മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ്,

അക്വാ ജിടി