
-
പ്രിൻസിപ്പ ആക്ടിവിറ്റി
കടൽപ്പായൽ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ ഉത്പാദനം
-
കോർപ്പറേറ്റ് ഓഫീസ്
തമിഴ്നാട്
-
IFFCO's ഷെയർഹോൾഡിംഗ്
50%
കൃഷിക്കായി കടൽപ്പായൽ
അക്വാഗ്രി പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് (അക്വാഗ്രി) എന്ന സ്ഥാപനം കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്കരണം എന്നിവയിൽ ഉപയോഗിക്കുന്നതിനായി കടൽപ്പായൽ അടിസ്ഥാനമാക്കിയുള്ള ജൈവ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. അക്വാഗ്രി പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50% ഷെയർഹോൾഡിംഗ് ഇഫ്‌കോ അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഇഫ്‌കോ ഇബസാർ ലിമിറ്റഡ് വഴി 2017-ൽ സ്വന്തമാക്കിയിരുന്നു.
അക്വാഗ്രിയുടെ സംസ്‌കരണ കേന്ദ്രം തമിഴ്‌നാട്ടിലെ മാനാമധുരയിലാണ് സ്ഥിതി ചെയ്യുന്നത്, കൂടാതെ ആ പ്രദേശത്തെ പ്രാദേശിക സ്വയം സഹായ സംഘങ്ങളെ കടൽപ്പായൽ കൃഷി ചെയ്യുന്നതിനായി ഏർപെടുത്തിയിട്ടുണ്ട്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) ഗവൺമെന്റ് ഓഫ് ഇന്ത്യ - യുടെ ഘടക ലബോറട്ടറിയായ സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎസ്എംസിആർഐ) നിന്ന് കടൽപ്പായൽ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലൈസൻസ് ലഭിച്ചിട്ടുണ്ട്.
കൃഷിയും വീട്ടുവളപ്പും വാങ്ങുന്നവരെ മനസ്സിൽ വച്ചുകൊണ്ട് വിളകളുടെ പോഷണത്തിനും സംരക്ഷണത്തിനുമായി ജൈവ രാസേതര ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി അവതരിപ്പിക്കാൻ ഇഫ്‌കോ പദ്ധതിയിടുന്നുണ്ട്.