
പൊതുവായ ഒരു ദൗത്യത്തിന് വേണ്ടിയുള്ള പരിശ്രമം
കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുവാന്‍ വേണ്ടി സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇഫ്കോ കുടുംബം കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ഊര്‍ജ്ജം ലാഭിക്കുന്ന വളങ്ങള്‍ നിര്‍മ്മിക്കുക, സാങ്കേതികപരിജ്ഞാനം പകര്‍ന്നു കൊടുക്കുക, സുസ്ഥിരമായ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ വരുത്തുക, സ്വയംപര്യാപ്തരാകാന്‍ കര്‍ഷകരെ സഹായിക്കുക എന്നിവയ്ക്കായി അക്ഷീണം പ്രവര്‍ത്തിച്ചു വരികയാണ്.

ഇഫ്കോയിലെ ആളുകള്‍
28 പ്രാദേശിക ഓഫീസുകള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളിലായി ഇഫ്കോയ്ക്ക് 4500 പേരടങ്ങുന്ന ശക്തമായ ഒരു ടീം ഉണ്ട്.

പ്രൊഡക്ഷന്‍ യൂണിറ്റുകള്‍
നിങ്ങളുടെ പുരോഗതിയില്‍ അധിഷ്ഠിതമായ തൊഴില്‍ സംസ്കാരം
ജനകേന്ദ്രീകൃതമായ തൊഴില്‍ സംസ്കാരം നിലനില്‍ക്കുന്ന ഇഫ്കോയിലെ കരിയര്‍ ഓരോ വ്യക്തിക്കും പഠിക്കുവാനും വളരുവാനും പുരോഗതി പ്രാപിക്കുവാനും അനവധി അവസരങ്ങള്‍ നല്കുന്നു. അതോടൊപ്പം രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കുക എന്ന പൊതുദൗത്യത്തിലേക്ക് സംഭാവന നല്കുവാനും അവര്‍ക്ക് അവസരം ലഭിക്കുന്നു. ഇഫ്കോയിലെ തൊഴില്‍സംസ്കാരത്തിന് രൂപം കൊടുക്കുന്ന ആറ് തത്വങ്ങള്‍ താഴെപ്പറയുന്നവയാണ്:

സ്ഥാപനത്തിലെ വ്യക്തിപരമായ അല്ലെങ്കില്‍ സാമ്പത്തികമായ സ്ഥാനം എന്തുതന്നെയായാലും അന്തസ്സോടെ ജീവിക്കുവാനും പുരോഗതി നേടുവാനും ഉള്ള ഓരോ വ്യക്തിയുടെയും അവകാശത്തെ ഇഫ്കോ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

ഓരോ വ്യക്തിയുടെയും സുരക്ഷ, ക്ഷേമം, പുരോഗതി എന്നിവ ഉറപ്പാക്കാന്‍ കടമയ്ക്കപ്പുറം ചെയ്യുക.

സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുവാനുള്ള ഞങ്ങളുടെ ആവേശത്തില്‍ സ്ഥാപനത്തിലെ എല്ലാവരും പങ്കുചേരുന്നു. ഇഫ്കോയിലെ ഓരോ വ്യക്തിയെയും നയിക്കുന്നത് സ്വന്തമെന്ന ബോധവും മികവിനുവേണ്ടിയുള്ള പരിശ്രമവുമാണ്.

വിവരങ്ങളുടെ തടസ്സമില്ലാത്ത കൈമാറ്റത്തിലൂടെ പുതിയ ആശയങ്ങള്‍, നവീനതകള്‍, വിശ്വാസ്യത എന്നിവ പ്രോത്സാഹിപ്പിക്കുക.

അതിവേഗ വൈദഗ്ധ്യവികസനം, ഭാവികാലത്തിന് അനുയോജ്യരായ ഒരു തൊഴിലാളി സമൂഹത്തെ സൃഷ്ടിക്കുക എന്നിവയ്ക്കായി പഠനപദ്ധതികള്‍ നിരന്തരം നടപ്പാക്കുക.
ഞങ്ങളുടെ പാതയെ പ്രകാശിപ്പിക്കുന്ന മൂല്യങ്ങള്‍
ഇഫ്കോ ജീവിതരീതി
IFFCO കുടുംബത്തിൽ ചേരുക
നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട്സ് ലിമിറ്റഡിലെ (NCEL) നിലവിലെ ഓപ്പണിംഗുകൾ
1. മാനേജർ ─ ഐടി പ്രവർത്തനങ്ങളും സേവനങ്ങളും
2. മാനേജർ - ഫിനാൻസ്, ട്രഷറി, കംപ്ലയൻസ്
3. അഗ്രികൾച്ചർ ഗ്രാജുവേറ്റ് ട്രെയിനി (എജിടി) തസ്തികയിലേക്കുള്ള ഒഴിവ് അഡ്വ.