


എം.എ.പി. (12:61:0)
നൈട്രജന്റെ ഒപ്റ്റിമൽ അളവിനൊപ്പം ഉയർന്ന ഫോസ്ഫേറ്റും ഉള്ള വെള്ളത്തിൽ ലയിക്കുന്ന വളമാണിത്. ഇത് വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്നതിനാൽ ഡ്രിപ്പ് ഇറിഗേഷനും ഇലകളിൽ വളപ്രയോഗത്തിനും ഉത്തമമാണ്. ജലത്തിൽ ലയിക്കുന്ന വളങ്ങൾ (ഡബ്ള്യൂ എസ് എഫ്) ഫെർട്ടിഗേഷനെ* സഹായിക്കുന്നതിനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്- ഡ്രിപ്പ് സംവിധാനം വഴി ജലസേചന വെള്ളത്തിനുള്ളിൽ വളം ഉൾപ്പെടുത്തുന്ന വളപ്രയോഗ രീതി.
പ്രധാന നേട്ടങ്ങൾ
വേഗത്തിലുള്ള വിളകളുടെ വളർച്ചയെ സഹായിക്കുന്നു
കൂടുതൽ പച്ചപ്പുള്ള വിളവിന് സഹായകമാണ്
പുതിയ വിള ശിഖരങ്ങൾ വളരാൻ സഹായകം
ഉയർന്ന തോതിൽ മുളയ്ക്കാൻ സഹായിക്കുന്നു
വേരുകൾ, പുതിയ കോശങ്ങൾ, വിത്തുകളുടെയും പഴങ്ങളുടെയും വളർച്ച എന്നിവയ്ക്ക് സഹായകമാണ്
കൃത്യസമയത്ത് വിളകൾ പാകമാകാൻ സഹായിക്കുന്നു

എം.എ.പി എങ്ങനെ ഉപയോഗിക്കാം. (12:61:0)
വിള ചക്രത്തിന്റെ അനുപാതവും സമയവും പരിഗണിച്ചാണ് വളം ഉപയോഗിക്കേണ്ടത്. വിളകളുടെ പ്രാരംഭ ഘട്ടം മുതൽ പൂവിടുന്നതിന് മുമ്പുള്ള ഘട്ടം വരെ ഈ വളം ഉപയോഗിക്കാം. ഡ്രിപ്പ് ഇറിഗേഷൻ രീതി, ലീഫി സ്പ്രേ രീതി, റൂട്ട് ട്രീറ്റ്മെന്റ് എന്നിവയ്‌ക്കെല്ലാം ഇത് ഉപയോഗിക്കാം.
റൂട്ട് ട്രീറ്റ്മെന്റ് ആവശ്യങ്ങൾക്ക് ഒരു ലിറ്റർ വെള്ളത്തിന് 10 ഗ്രാം വളം ഉപയോഗിക്കണം.
ഡ്രിപ്പ് ഇറിഗേഷൻ രീതിയിലൂടെ ശുപാർശ ചെയ്യുന്ന രാസവളത്തിന്റെ അളവ് ഏകദേശം 1.5 മുതൽ 2 ഗ്രാം വരെ എൻ.പി.കെ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നൽകണം.
ലീഫി സ്പ്രേ രീതിയിലൂടെ വളം പ്രയോഗിക്കുമ്പോൾ മോണോ അമോണിയം ഫോസ്ഫേറ്റ് (12- 61-0) വിള വിതച്ച് 30-40 ദിവസം കഴിഞ്ഞ് പൂവിടുന്നതിന് മുമ്പുള്ള ഘട്ടം വരെ 0.5-1.0% അനുപാതത്തിൽ 2-3 തവണ 10-15 ദിവസം ഇടവിട്ട് ഉപയോഗിക്കണം.